
ചാരുംമൂട് : താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംഘടിപ്പിച്ച അനുമോദന സമ്മേളനം പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ മെമന്റോ നൽകി അനുമോദിച്ചു. പി.റ്റി.എ പ്രസിഡന്റ് അഷറഫ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ജി.കെ.ജയലക്ഷ്മി, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എസ്.ജമാൽ, അദ്ധ്യാപകരായ കെ.എൻ. അശോക് കുമാർ, എ.കെ ബബിത, എ.ജി.മഞ്ജുനാഥ്, സി.അനിൽകുമാർ, ആർ.ശിവപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.