
ആലപ്പുഴ: സാമ്പത്തിക മാന്ദ്യം മറികടക്കാൻ ഉതകുന്നതല്ല കേന്ദ്ര ബഡ്ജറ്റ് എന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. ദേശീയപാത വികസനത്തിന് 65,000 കോടി വകയിരുത്തിയിരിക്കുന്നു എന്നത് വെറും തമാശയാണ്. ഇത് നാഷണൽ ഹൈവേ അതോറിട്ടി വായ്പയെടുക്കുന്നതാണ്. നമ്മുടെ കിഫ്ബി വായ്പപോലെ. പുതിയ പ്രഖ്യാപനവുമല്ല. കൊച്ചി മെട്രോയ്ക്കുള്ള 1957 കോടിയിൽ 338 കോടി മാത്രമേ കേന്ദ്രത്തിൽ നിന്നുള്ള ഓഹരി മൂലധനമായി ലഭിക്കൂ. ഇതിനു തുല്യമായ തുക സംസ്ഥാനവും നൽകണം. ബാക്കിയുള്ള തുക വായ്പയെടുക്കണം.