മാവേലിക്കര: കൊവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള നിർദേശങ്ങൾ ഒന്നുമില്ലാത്ത, ജനക്ഷേമത്തിന് ഊന്നൽ നൽകാത്ത കേന്ദ്ര ബഡ്ജറ്റ് നിരാശാജനകമാണെന്ന് കോൺഗ്രസ് ലോക് സഭ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. തിരഞ്ഞെടുപ്പുകൾ ആസന്നമായ സംസ്ഥാനങ്ങൾക്ക് മത്രം വൻ പദ്ധതികളുടെ പ്രഖ്യാപനം നടത്തിയത് രാഷ്ട്രീയ ലാക്കോടെയാണെന്ന് ജനങ്ങൾ മനസ്സിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.