മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് നെയ്യാത്ത് മുക്കിലും, ഗുരുമന്ദിരം ജംഗ്ഷനിലും സ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ കൊടിമരങ്ങൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചതി​ൽ ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തിൽ നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ അദ്ധ്യക്ഷനായി. ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികളായ ഗോപാലകൃഷ്ണൻ, ശിവാനന്ദൻ, മണ്ഡലം ഭാരവാഹികളായ സുരേന്ദ്രലാൽ, സാബു ജോർജ്, ശിവദാസൻ നായർ, ഡി.ജി വർഗീസ്, ശാമുവൽ കുട്ടി, മനോജ്‌ കുമാർ എന്നിവർ സംസാരിച്ചു.