മാവേലിക്കര- ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന പഠനശിബിരം സമാപിച്ചു. സമാപന സമ്മേളനം ബി.ജെ.പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ..സോമൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ, ജില്ലാ ട്രഷറർ കെ.ജി.കർത്ത, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ.സതീഷ് പത്മനാഭൻ, നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, നിയോജക മണ്ഡലം സെക്രട്ടറി ബി.അനിൽകുമാർ, ബിനു ചാങ്കൂരേത്ത് എന്നിവർ സംസാരിച്ചു.