tv-r

തുറവൂർ: യുവജന കൂട്ടായ്മയായ പ്രഹ്ലാദ സോഷ്യൽ സർവീസ് ട്രസ്റ്റിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു കിടപ്പുരോഗികൾക്കും വികലാംഗർക്കും സാന്ത്വനമേകാൻ മെഡികെയർ സംരംഭത്തിന് തുടക്കമായി. നിർദ്ധനരായ രോഗികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുകയാണ് ലക്ഷ്യം .വീടുകൾ കേന്ദ്രീകരിച്ചുള്ള പാലിയേറ്റിവ് കെയർ,മരുന്നുകളുടെ വിതരണം എന്നിവയും ഉടൻ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുറവൂർ വെസ്റ്റ് യു. പി.സ്കൂളിൽ നടന്ന ചടങ്ങിൽ കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ്‌ പി.വത്സല പദ്ധതി ഉദ്ഘാടനം. ചെയ്തു. വീൽചെയർ,വാക്കർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം തുറവൂർ താലൂക്ക് ആശുപത്രി സി. എം. ഒ. ഡോ.ആർ.റൂബി, പാലിയേറ്റീവ് കെയർ നഴ്സ് ബീനയ്ക്ക് കൈമാറി നിർവ്വഹിച്ചു. ട്രസ്റ്റ്‌ പ്രസിഡന്റ്‌ ശരത്ത് അദ്ധ്യക്ഷനായി .കുത്തിയതോട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ദീപ സുരേഷ് ,വാർഡ് അംഗങ്ങളായ ബി. ശ്രീദേവി,,ഷെറീഫ് ,സനീഷ് പായിക്കാട്, എൻ.രൂപേഷ്, കെ.ജി.രാജേശ്വരി, തുറവൂർ സംയുക്ത ഡ്രൈവേഴ്സ് സംഘം സെക്രട്ടറി സ്റ്റാലിൻ, ഭാസ്കരൻ നായർ , ട്രസ്റ്റ്‌ സെക്രട്ടറി ഭരത് ജഗദീഷ്, എസ്. ശിവശങ്കർ എന്നിവർ സംസാരിച്ചു.