
ചാരുംമൂട്: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഇരുചക്ര വാഹനമിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തയ്യൽ തൊഴിലാളി മരിച്ചു. നൂറനാട് എരുമക്കുഴി വിളനിലത്തു വിളയിൽ വി.ഡി.ജോയി (78) ആണു മരിച്ചത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു അപകടം. കെ.പി റോഡിൽ നൂറനാട് മാമ്മൂട് ജംഗ്ഷനിൽ തയ്യൽക്കട നടത്തുന്ന ജോയി കടയിൽ നിന്നും വീട്ടിലേക്ക് പോകാൻ റോഡു മുറിച്ചു കടക്കുമ്പോൾ ഇരുചക്ര വാഹനമിടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്ന ജോയിയെ ഒരാഴ്ചത്തെ ചികിത്സക്കു ശേഷം ഡിസ്ചാജ് ചെയ്തിരുന്നു. ഇന്നലെയാണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന് കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ . ഭാര്യ: അമ്മിണി. മക്കൾ: ബാബു, തോമസ്.