photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം വയലാർ തെക്ക് 468-ാം നമ്പർ ശാഖ വാർഷിക പൊതുയോഗം യൂണിയൻ പ്രസിഡന്റ് കെ.വി. സാബുലാൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ മുൻ പ്രസിഡന്റ് കെ.പി. നടരാജൻ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം സംഘടന സന്ദേശം നൽകി. ശാഖ പ്രസിഡന്റ് ആർ. തിലകപ്പൻ,പി.എൻ. നടരാജൻ,ഷിബു മുരിക്കുംതറ,രമാദേവി,പി.വി. പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ. തിലകപ്പൻ (പ്രസിഡന്റ്), ഷിബു മുരിക്കുംതറ (വൈസ് പ്രസിഡന്റ്), അശോകൻ പനക്കിൽ (സെക്രട്ടറി),പി.വി.പുഷ്പാംഗദൻ (യൂണിയൻ കമ്മി​റ്റിയംഗം) എന്നിവരെ തെരഞ്ഞെടുത്തു.