ayodhya-ram-temple-

ഹരിപ്പാട്: രാമക്ഷേത്ര നിർമ്മാണത്തിനായി സി.പി.എം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി എൽ.തങ്കമ്മാളും ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ടി.ജി. രഘുനാഥപിള്ളയും നൽകിയ സംഭാവനകൾ വിവാദത്തിൽ.

തങ്കമ്മാൾ പണം കൈമാറുന്ന ചിത്രം ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർ സംഭവം സാമൂഹിക മാദ്ധ്യമങ്ങളിലടക്കം വിവാദമായി. എന്നാൽ, താനൊരു വിശ്വാസി ആണെന്നും ക്ഷേത്ര നിർമ്മാണത്തിന്റെ പേരിലായതിനാലാണ് ഫണ്ട് നൽകിയതെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും തങ്കമ്മാൾ പറഞ്ഞു. പണപ്പിരിവിനായി എത്തിയവർ പ്രദേശവാസികളും വർഷങ്ങളായി പരിചയം ഉള്ളവരുമാണ്. പ്രദേശത്തെ എല്ലാ വീടുകളിലും എത്തിയ കൂട്ടത്തിലാണ് തന്റെ വീട്ടിലും എത്തിയത്. എല്ലാവരും വരുമ്പോൾ നൽകുന്നതു പോലെ ഇവർക്കും പിരിവ് നൽകുക മാത്രമാണ് ചെയ്തതെന്നും തങ്കമ്മാൾ പറഞ്ഞു. സംഭാവന നൽകിയത് വിവാദമാക്കുന്നത് രാഷ്ട്രീയ എതിരാളികളാണെന്ന് ടി.ജി. രഘുനാഥപിള്ള പറഞ്ഞു. സംഭാവന നൽകിയ സംഭവത്തിൽ ജാഗ്രത ഉണ്ടായില്ലെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു അഭിപ്രായപ്പെട്ടു.