
ചാരുംമൂട്: കരിമുളയ്ക്കൽ ജി.ഭുവനേശ്വരൻ സ്മാരക പബ്ളിക് ലൈബ്രറിക്ക് മന്ത്രി ജി.സുധാകരൻ ഇന്ന് വൈകിട്ട് 5ന് തറക്കല്ലിടും. കരിമുളയ്ക്കലുള്ള ജി. ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തോട് ചേർന്നാണ് 6 ലക്ഷത്തോളം ചെലവിൽ ലൈബ്രറി കെട്ടിടം നിർമ്മിക്കുന്നത്.
ഭുവനേശ്വരന്റെ ജ്യേഷ്ഠ സഹോദരൻ കൂടിയായ മന്ത്രി ജി.സുധാകരന്റെ ശേഖരത്തിലെ അയ്യായിരത്തോളം പുസ്തകങ്ങൾ ഇവിടേക്ക് കൈമാറും. മന്ത്രിയുടെ ആലപ്പുഴയിലെ വസതി നിൽക്കുന്ന സ്ഥലം ദേശീയ പാത വികസനത്തിന്റെ ഭാഗമായി വിട്ടു നൽകേണ്ടി വരുന്നതിനാലാണ് പുസ്തകങ്ങൾ കൈമാറാൻ തീരുമാനിച്ചിട്ടുള്ളത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ.രാഘവൻ ചെയർമാനും ഏരിയ സെക്രട്ടറി ബി.ബിനു കൺവീനറുമായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ലൈബ്രറി നിർമ്മാണം.
.