ആലപ്പുഴ: പട്ടിക ജനതാ മെമ്മോറിയൽ അംഗീകരിച്ച് നടപ്പാക്കണമെന്നാവശ്യപ്പെട്ട് പട്ടികവർഗ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. കേരള വേലൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്.ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. കേരള സാംബവർ സൊസൈറ്റി ജില്ലാ പ്രസിഡന്റ് പി.കെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ സെക്രട്ടറി സുകുമാരപ്പണിക്കർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സി.ഹരിദാസ്, കേരള സാംബവർ സൊസൈറ്റി ജില്ലാ സെക്രട്ടറി ബി.അജിത്, കെ.വി.എം.എസ്.വൈസ് പ്രസിഡന്റ് എൻ.വി.തമ്പി , സംസ്ഥാന കമ്മിറ്റിയംഗം ആർ.മുരളി, ദേവരാജൻ, ബിജു താമരക്കുളം എന്നിവർ പ്രസംഗിച്ചു.