ആലപ്പുഴ: കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ നിന്നും ബാങ്ക് വഴി പെൻഷൻ കൈപ്പറ്റുന്നവർക്ക് ഡിസംബർ, ജനുവരി മാസത്തെ പെൻഷൻ ലഭിച്ചിട്ടില്ലെങ്കിൽ ബാങ്കുകളെ സമീപിച്ച് സീറോ ബാലൻസ്, ജനപ്രിയ അക്കൗണ്ടുകൾ നോർമൽ അക്കൗണ്ടിലേക്ക് മാറ്റേണ്ടതാണ്. തുടർന്ന് ബാങ്ക് പാസ് ബുക്ക്, ആധാർ കോപ്പി എന്നിവ ജില്ലാ ഓഫീസിൽ എത്തിക്കണമെന്നും ജില്ലാ ഓഫീസർ അറിയിച്ചു.