ആലപ്പുഴ: ജനങ്ങൾക്കാവശ്യമായ എല്ലാത്തരം വസ്തുക്കളും വിതരണം ചെയ്യുന്ന ഔട്ട്ലെറ്റായി സപ്ലൈക്കോയെ മാറ്റുമെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. തൃക്കുന്നപ്പുഴയിലെ നവീകരിച്ച സപ്ലൈക്കോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഓൺലൈൻ രംഗത്തും ഉടൻ സപ്ലൈക്കോയുടെ സാന്നിധ്യം ഉറപ്പാക്കും. നെല്ലിന്റെ താങ്ങ് വില 28 രൂപ ആയിട്ടും സപ്ലൈക്കോയുടെ കൃത്യമായ ഇടപെടലിലൂടെ കമ്പോളത്തിൽ അരിയുടെ വില പിടിച്ചു നിർത്താൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ ആദ്യ വിൽപ്പന നിർവഹിച്ചു. ജനപ്രതിനിധികളായ ടി.എസ് താഹ, സുധിലാൽ, ലെഞ്ചു സതീശൻ, സപ്ലൈക്കോ എം.ഡി പി.എം അലി അസ്ഗർ പാഷ, മേഖലാ മാനേജർ എൽ.മിനി എന്നിവർ സംസാരിച്ചു.