
ഹരിപ്പാട്: ജനശ്രീ മിഷൻ 14ാം വാർഷിക ദിനാഘോഷത്തോടനുബന്ധിച്ചു നടന്ന കുടുംബ സംഗമവും മികച്ച കർഷകരെ ആദരിക്കലും ജനശ്രീ കേന്ദ്രകമ്മിറ്റി അംഗം കായലിൽ രാജപ്പൻ ഉദ്ഘാടനം ചെയ്തു. ജനശ്രീ ജില്ലാ കമ്മിറ്റി അംഗം ബി. പ്രസന്നകുമാർ അധ്യക്ഷനായി. ഹരിപ്പാട് ബ്ലോക്ക് യൂണിയന് കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട 8 പഞ്ചായത്തിൽ നിന്നുള്ള മികച്ച കർഷകരെ യോഗത്തിൽ ആദരിച്ചു. ബ്ലോക്ക് യൂണിയൻ സെക്രട്ടറി ഡി. രാജലക്ഷ്മി, ട്രഷറർ വി. ബാബുക്കുട്ടൻ, ശോഭനാ ഓമനക്കുട്ടൻ, കെ. എം. മന്മധൻ, ഐശ്യര്യ തങ്കപ്പൻ, എൻ. സുകുമാരൻ, ജോസ് പരുവക്കാട്, വി. വേണുഗോപാൽ, പി. രാജശേഖർ, ഷീബാ ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു