ഹരിപ്പാട്: ദേശീയപാത വികസനത്തിനുവേണ്ടി കച്ചവടസ്ഥാപനങ്ങൾ കുടിയൊഴിപ്പിക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരം മുതൽ കരുവാറ്റ വരെയുള്ള വ്യാപാരികളുടെ കൺവൻഷൻ നടന്നു. നിയോജകമണ്ഡലം പ്രസിഡന്റ് വി.സി.ഉദയകുമാർ ആദ്യക്ഷനായി. സമരപരിപാടികളുമായി മുന്നോട്ട് പോകുവാനും 9ന് രാവിലെ 10 ന് ഹരിപ്പാട് ദേശീയപാത സ്‌പെഷ്യൽതഹസിൽദാർ ഓഫീസിന് (റവന്യൂടവർ) മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സമരപ്രഖ്യാപനവും ധർണ്ണയും നടത്താനും തീരുമാനിച്ചു. സമരപ്രഖ്യാപനവും ധർണയും കെ.വി.വി.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി രാജുഅപ്സര ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ ഷിബുരാജ്,പി.സി.ഗോപാലകൃഷ്ണൻ, ഐ.ഹലീൽ, ബി.രവീന്ദ്രൻ, മോഹനൻചിങ്ങോലി, അബ്ദുള്ള അണ്ടോളിൽ, ബാലചന്ദ്രൻ, സൂര്യാഷെംസ്, മുബാറക്ക് അഹമ്മദ്, കൃഷ്ണകുമാർ, സുനിൽ തോമസ്, വി.ആർ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.