ഹരിപ്പാട്: എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികളെ ഡോ.ബി.ആർ.അംബേദ്കർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അനുമോദന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് വിജയൻ കളരിക്കൽ അദ്ധ്യക്ഷനായി. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.എം.രാജു വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഡോ.ഷിബു ജയരാജ്, പുന്നപ്ര മധു , വേലായുധൻ ഹരിപ്പാട് എന്നിവരെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ടി. എസ് താഹ ആദരിച്ചു . ഹരിപ്പാട് നഗരസഭ കൗൺസിലർ കെ.സുഭാഷിണി , ട്രസ്റ്റ് സെക്രട്ടറി കെ.സി.ആർ തമ്പി , സാംബവ മഹാ സഭ കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി സുഭാഷ് ചന്ദ്രൻ ബി.എസ്, ഹരിദാസ് ഹരിപ്പാട്, കെ.ഗോപി, ചന്ദ്രൻ ചെറുതന, പി.കെ ഗോപി , പുരുഷോത്തമൻ.കെ , ശ്രീലത മനോഹരൻ , ആനന്ദൻ ചേപ്പാട്, വൽസല ആനന്ദൻ എന്നിവർ സംസാരിച്ചു.