bdb

ഹരിപ്പാട്: ഇന്ധനവില വർദ്ധന പിൻവലിക്കുക, കർഷകദ്രോഹ തൊഴിലാളി ദ്രോഹ ബില്ലുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ സമിതി ഹരിപ്പാട് ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് രാജേന്ദ്രക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.എ.ഐ.ടി. യു.സി മണ്ഡലം കമ്മറ്റി അംഗം ജോമോൻ കുളഞ്ഞികൊമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.മോഹനൻ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ മധു, വി.കെ ഗംഗാധരൻ, ശാന്തപ്പൻ, എം.തങ്കച്ചൻ,സി പ്രസാദ്, പി.മുകുന്ദൻ, യു. അശോക് കുമാർ എന്നിവർ സംസാരിച്ചു.