arattupuzha

മുതുകുളം :കരിമണൽ ഖനനത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ് ആറാട്ടുപുഴ സൗത്ത്, നോർത്ത് മണ്ഡലം കമ്മറ്റികളുടെ സംയുക്ത യോഗം തീരുമാനിച്ചു. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിനും, ഫെബ്രുവരി 5ന് സായാഹ്ന ധർണ,10ന് വാഹന പ്രചാരണ ജാഥ, 13ന് ജനകീയ കൺവൻഷൻഎന്നിവ നടത്തുന്നതിനും തീരു മാനിച്ചു. മണ്ഡലം കമ്മിറ്റികളുടെ യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ജി.എസ്.സജീവൻ , അഡ്വ.എ.ഷുക്കൂർ, രാജേഷ്‌ കുട്ടൻ, ഷംസുദീൻ കായിപ്പുറം, കെ.രാജീവൻ, ഒ.കെ.ചന്ദ്രൻ, ബിജു ജയദേവ്, എ.എം.ഷെഫീഖ്, ശശി, ബാബുക്കുട്ടൻ, എസ്.അജിത,ടി.പി.അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു .