വള്ളികുന്നം : കേരള ഗ്രന്ഥശാല സംഘം വള്ളികുന്നം പഞ്ചായത്ത്‌ നേതൃ സമിതിയുടെ നേതൃത്വത്തിൽ വിജ്ഞാനോത്സവവും വായനയോത്സവവും സംഘടിപ്പിച്ചു. മണക്കാട് ഗാന്ധി മെമ്മോറിയൽ ലൈബ്രറിയിലും ,തോപ്പിൽ ഭാസി സ്മാരക നിലയത്തിലും സംഘടിപ്പിച്ച മത്സരത്തിൽ വള്ളികുന്നം പഞ്ചായത്തിലെ ഒൻപത് ലൈബ്രറി കളിലെയും താമരക്കുളം പഞ്ചായത്തിലെ രണ്ടു ലൈബ്രറികളിലെയും മത്സരാർത്ഥികൾ പങ്കെടുത്തു. ലൈബ്രറി സംസ്ഥാന കൗൺസിൽ അംഗം ഇലിപ്പക്കുളം രവീന്ദ്രൻ, താലൂക്ക് പ്രസിഡന്റ്‌ ബി.ഷാനവാസ്‌, ജോയിന്റ് സെക്രട്ടറി വി. കെ ശ്രീകുമാർ, കെ.മനോജ്‌ കുമാർ, ആർ.സാബു തുടങ്ങിയവർ നേതൃത്വം നൽകി.