ആലപ്പുഴ: മുല്ലയ്ക്കൽ പ്രിൻസ് ജൂവലറി ഉടമ ആറാട്ടുവഴി കൈലാസിൽ ശശിധരന്റെ നിര്യാണത്തിൽ ഗുരുധർമ്മ പ്രചാരണസഭ ആലപ്പുഴ മണ്ഡലം കമ്മറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം.ജയസേനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജി.കമലാസനൻ പ്രമേയം അവതരിപ്പിച്ചു. എം.ഡി.സലീം,സതീശൻ അത്തിക്കാട്,വി.വി.ശിവ പ്രസാദ്,കെ.പി.ഹരിദാസ്,പി.വി.സുധാകരൻ,എം.കെ.നരേന്ദ്രൻ സഷൈല,രേണുകനാരകത്തറ എന്നിവർ സംസാരിച്ചു.