
മുതുകുളം :കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾ പിൻവലിച്ചു കർഷകർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും ,കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും മഹാത്മാ ഗാന്ധി കാർഷിക ഗ്രാമശ്രീ ഹരിപ്പാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുതുകുളത്തു നടത്തിയ യോഗം ജില്ലാ ചെയർമാൻ ബി. എസ്. സുജിത്ത് ലാൽ ഉൽഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കെ. കെ. സി. നായർ അദ്ധ്യക്ഷനായി. മിനിമോൾ. എസ് , സുസ്മിത എസ്, ഉദയഭാനു കെ, റീനമധു, സരസമ്മ, രാധാമണി തുടങ്ങിയവർ സംസാരിച്ചു .