മാവേലിക്കര: കേരള വാട്ടർ അതോറിറ്റിയുടെ മാവേലിക്കര വാട്ടർ സപ്ലൈ പ്രോജക്ട് സബ് ഡിവിഷൻ പരിധിയിലുള്ള മാവേലിക്കര, ചെങ്ങന്നൂർ സെക്ഷനുകളിലെ വെള്ളക്കരം കുടിശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾ 10 ദിവസത്തിനകം തുക അടയ്ക്കണം. കുടിശിക അടക്കാത്തവരുടെ കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുകയും റവന്യു റിക്കവറി നടപടികൾ സ്വീകരിക്കുയും ചെയ്യുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജി​നീയർ അറിയിച്ചു.