
മാവേലിക്കര: മോട്ടോർ വാഹന വകുപ്പിന്റെയും ആലപ്പുഴ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും മാവേലിക്കര എ.ആർ.രാജരാജവർമ്മ സ്മാരക ഗേൾസ് ഹയർസെക്കന്ററി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മാവേലിക്കര താലൂക്കിൽ റോഡ് സുരക്ഷാ മാസാചരണത്തിന് തുടക്കംകുറിച്ചു. ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. റോഡ് സുരക്ഷാ പോസ്റ്റർ രചനയ്ക്കുള്ള സമ്മാനദാനം മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് നിർവ്വഹിച്ചു. ഗേൾസ് സ്‌കൂൾ പി.ടി.എ പ്രസിഡന്റ് അജിത് പദ്ധതി വിശദീകരണം നടത്തി. മാവേലിക്കര ജോയിന്റ് ആർ.ടി.ഓ എം.ജി.മനോജ് മുഖ്യപ്രഭാഷണം നടത്തി.
മോട്ടോർ വാവെഹിക്കിൾ ഇൻസ്‌പെക്ടർമാരായ അഭിലാഷ്, ദിലീപ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, ഓട്ടോ തൊഴിലാളികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. റോഡ് സുരക്ഷാ പോസ്റ്റർ രചനയിൽ എൻ.എസ്.എസ് യൂണിറ്റിലെ ടി.എ.പ്രിയങ്ക, ഗൗരി നന്ദന എം.എസ് എന്നിവർക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു.