ചേർത്തല: വാരനാട് ദേവിക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം 5ന് ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 9ന് കൊടിക്കൂറ സമർപ്പണം, 9.30ന് ധീവരസഭ വാരനാട് ശാഖയുടെ നേതൃത്വത്തിൽ കൊടിക്കയർ വരവ്. 11.30 ന് ക്ഷേത്രം തന്ത്റി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി കൊടിയേ​റ്റ് കർമ്മം നിർവഹിക്കും. വൈകിട്ട് 6.30ന് ദേശതാലപ്പൊലികൾ.
9ന് പകൽ ഒന്നിന് ഉത്സവബലി ദർശനം. 12മുതൽ ദിവസേന രാവിലെ 9നും വൈകിട്ട് 5നും ശ്രീബലി.16ന് രാത്രി 8.30ന് പള്ളിവേട്ട. ആറാട്ട് ഉത്സവദിനമായ 17ന് വൈകിട്ട് 4ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്, 6.30ന് ആറാട്ട് വരവ്. കുംഭഭരണി ഉത്സവദിനമായ 18ന് രാവിലെ 4.30മുതൽ ഭരണിദർശനം.കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങളും തന്ത്റിയുടെ നിർദ്ദേശങ്ങളും മ​റ്റും പരിഗണിച്ച് ഉത്സവത്തിന് ചടങ്ങുകൾ മാത്രമേ നടത്തുകയുള്ളു എന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ഊരുവലം എഴുന്നള്ളത്ത് ഉണ്ടാകില്ല. കൊടിമരച്ചുവട്ടിൽ പറനിറയ്ക്കാനുള്ള സൗകര്യമുണ്ടാകും. ഗരുഡൻതൂക്കം, ഒ​റ്റത്തൂക്കം, കലാപരിപാടികൾ പ്രസാദമൂട്ട് തുടങ്ങിയവയും ഉണ്ടാകില്ല.