kanam

ആലപ്പുഴ : എൽ.ഡി.എഫ് സീറ്റ് ചർച്ച പോലും ആരംഭിക്കാത്ത സാഹചര്യത്തിൽ പാലാ സീറ്റിനെ പറ്റി ഉയരുന്നത് അഭ്യുഹങ്ങൾ മാത്രമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എൻ.സി.പി, എൽ.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്ന് തന്നെയാണ് വിശ്വാസം. ഈ മാസം 10 മുതൽ 12 വരെ ചേരുന്ന പാർട്ടി സംസ്ഥാന കൗൺസിൽ യോഗത്തിൽ സി.പി.ഐ സ്ഥാനാർത്ഥികളെ സംബന്ധിച്ച മാനദണ്ഡങ്ങൾ തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ നടത്തിയ ജാതീയ അധിക്ഷേപങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നും അവർ ഇത് വിലയിരുത്തുമെന്നും കാനം പറഞ്ഞു.