ആലപ്പുഴ : ദേവസ്വം ബോർഡ് പരുമല പമ്പാ കോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ടേം എൻഡ് പരീക്ഷകൾ എട്ടു മുതൽ മുതൽ മാർച്ച് 13 വരെ നടക്കും. .തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴിൽ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നായി ഏകദേശം 2000ത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതും. ഇഗ്‌നോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ignou.ac.in ൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം .കൊവിഡ്
പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്താനുള്ള ക്രമീകരണങ്ങൾ തയ്യാറാക്കിയതായി കോർഡിനേറ്റർ അറിയിച്ചു . 2019 ജൂൺ അഡ്മിഷൻ എടുത്തവരെ പരീക്ഷ എഴുതുന്നതിൽ നിന്ന് ഒഴിവാക്കി. ഫോൺ: 7025171477.