ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ നേതൃസംഗമം ഇന്ന് ആലപ്പുഴ രാമവർമ്മ ക്ളബ്ബ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9ന് ജില്ലാ പ്രസിഡന്റ് കെ.വിനോദ് പതാക ഉയർത്തും. 10.30ന് സമ്മേളനം ഡി.സി.സി പ്രസിഡന്റ് എം.ലിജു ഉദ്ഘാടനം ചെയ്യും. കെ.ജെ.കുര്യാക്കോസ്, കെ.സി.സുബ്രഹ്മണ്യൻ, ബി.ഗോപകുമാർ, അബ്ദുൽ ഹാരീസ് എന്നിവർ സംസാരിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.വിമലനും സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. മനോജ് ജോൺസണും ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് യാത്രയപ്പ് സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യുമെന്ന് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.വിനോദ്കുമാറും സെക്രട്ടറി യമുനാദേവിയും അറിയിച്ചു.