കായംകുളം: പാചക വാതകത്തിനും അവശ്യ സാധനങ്ങൾക്കും അടിക്കടിയുണ്ടാവുന്ന വിലവർദ്ധന ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടിയായതായി കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
കൊവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഹോട്ടലുകളിൽ ആവശ്യമായ വാണിജ്യ സിലിണ്ടറുകൾക്ക് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ 350 രൂപയാണ് വർദ്ധിച്ചത്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് മൂന്നു മാസത്തിനിടെ 126 രൂപയുടെ വർദ്ധനവുണ്ടായി. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ഹോട്ടലുകളും റസ്റ്റോറന്റുകളും മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അസോസിയേഷൻ അറിയിച്ചു. യോഗത്തിൽ എസ്.കെ. നസീ, സൈഫുദ്ദീൻ, ബോസ്, ശ്രീഹരി, എബിൻ തുടങ്ങിയവർ സംസാരിച്ചു.