malinyamm

മുതുകുളം : കൊച്ചിയുടെ ജെട്ടി പാലത്തിന്റെ ഇരുവശങ്ങളിലും മാലിന്യം തള്ളുന്നതായി പരാതി. ഇറച്ചി കോഴി മാലിന്യം, ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവയാണ് ഇവിടെ നിക്ഷേപിക്കുന്നത് . ഇടത്തോടുകളിൽ കക്കൂസ് മാലിന്യം തള്ളുന്നതായും പരാതിയുണ്ട് . പരിസര മലിനീകരണം നടത്തുന്നവർക്കെതിരെ തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ പ്രവർത്തകരും നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളടെ ആവിശ്യം .