ആലപ്പുഴ: ശുദ്ധജല പദ്ധതിയിലെ പൈപ്പ് പൊട്ടലിനെ തുടർന്ന് ആലപ്പുഴ നഗരത്തിൽ നഗരസഭ കുടിവെള്ള വിതരണം ഊർജ്ജിതമാക്കി. നഗരസഭ ചെയർപേഴ്‌സൺ സൗമ്യാരാജ്, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ എന്നിവർ ഇന്നലെ വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ സി.വി.സുനിൽകുമാർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ നൂർജഹാൻ എന്നിവരുമായി ചർച്ച നടത്തി. നഗരസഭയിലെ 52 വാർഡുകളിലും ശുദ്ധജലം എത്തിക്കുവാനും ആരംഭിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ.ഷാനവാസും ചർച്ചയിൽ പങ്കെടുത്തു.