ph

ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ ജംഗ്ഷനായ കളർകോട് മീഡിയൻ മുന്നോട്ട് നീട്ടി സൂചനബോർഡ് സ്ഥാപിച്ചു. തെക്ക് ഭാഗത്തേക്കാണ് മീഡിയൻ നീട്ടിയത്. ഇത് വഴി വാഹനങ്ങൾ ബൈപാസിലേക്ക് കയറുന്നത് സുഗമമാക്കാനാണിത്. തെക്ക് നിന്ന് വരുന്ന വാഹനങ്ങൾ ബൈപാസിലേക്കും ദേശീയ പാതയിലേക്കും കയറുന്നതിൽ ഇവിടെ ആശയ കുഴപ്പം നിലനിന്നിരുന്നു. ബൈപാസിലേക്ക് കയറുന്ന റോഡിലൂടെ മുന്നോട്ടു പോയി വലത്തോട്ട് തിരിഞ്ഞ് സിഗ്നൽ കടന്നാണ് ദേശീയ പാതവഴി നഗരത്തിലേക്ക് കടന്നു പോകേണ്ട വാഹനങ്ങൾ സഞ്ചരിക്കേണ്ടത്. എന്നാൽ ഈ ഭാഗത്ത് രാത്രി സമയങ്ങളിൽ വാഹനങ്ങൾ ദിശതെറ്റി നേരെ കടന്നു പോകുന്നുണ്ട്‌. ഇത് അപകട സാധ്യതയുണ്ടാക്കുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് മീഡിയൻ മുന്നിലേക്ക് നീട്ടി നിർമിക്കുകയും സിഗ്നൽ സ്ഥാപിക്കുകയും ചെയ്‌തത്.