
അമ്പലപ്പുഴ: കാർ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് നീർക്കുന്നം എസ്.എൻ.കവലക്ക് കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം പാറപ്പള്ളി തെക്കേതിൽ വീട്ടിൽ ഗോപാലൻ- ഭവാനി ദമ്പതികളുടെ മകൻ ചന്ദ്രൻകുട്ടി (45)യാണ് മരിച്ചത്. ദേശീയപാതയിൽ വണ്ടാനം ശാസ്താ ക്ഷേത്രത്തിന് സമീപം ഇന്നലെ പുലർച്ചെ 5.40 ഓടെയായിരുന്നു അപകടം. ക്ഷേത്രത്തി ലേയ്ക്ക് സൈക്കിളിൽ പോകുകയായിരുന്ന ചന്ദ്രൻ കുട്ടിയുടെ സൈക്കിളിൽ എതിർദിശയിൽ വന്ന കാർ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.സഹോദരങ്ങൾ ഉഷ, സിന്ധു.