മാവേലിക്കര: ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് കെ.പി.എസ്.ടി.എ ഉപജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി ജോൺ കെ.മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.ശ്രീകുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മിനി മാത്യു, ബീനാകുമാരി, ഹയർ സെക്കണഡറി സെൽ സംസ്ഥാന കൺവീനർ വർഗീസ് പോത്തൻ, കൗൺസിൽ അംഗം ഷേർളി തോമസ്, ജില്ലാ ഭാരവാഹികളായ ടി.ജെ.കൃഷ്ണകുമാർ, ബാലചന്ദ്രൻ പോരുവഴി, മധു ലാൽ, ബി.എൽ.ആൻറണി, സന്തോഷ് കൊച്ചു പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ഉപജില്ലാ ഭാരവാഹികളായി എം.രവി കൃഷ്ണൻ (പ്രസിഡന്റ്), റാണി കെ.ഡാനിയൽ, ഉഷാകുമാരി (വൈസ് പ്രസിഡന്റ്), വി.എൽ.ആന്റണി (ജനറൽ സെക്രട്ടറി), ശ്രീ.ആർ.നായർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.