ചേർത്തല: ആർ.എസ്.പി ചേർത്തല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്റോഹ ഭരണത്തിനും അഴിമതിക്കുമെതിരെ ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ധർണ നടത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി. പുഷ്പാംഗദൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം സെക്രട്ടറി പി.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐക്യ കർഷക സംഘം ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജി. ശിവപ്രസാദ്,ഡോ. ബാലചന്ദ്രൻ . സുനിൽ,ബാബു മുല്ലപ്പള്ളി,ബി.രവീന്ദ്രൻ,സുചിത്ര രതിഷ് എന്നിവർ സംസാരിച്ചു.