എടത്വാ: സെന്റ് അലോഷ്യസ് കോളേജ് അലുമ്നി അസോസിയേഷൻ വാർഷികവും യാത്രയയപ്പു സമ്മേളനവും നാളെ മൂന്നിന് എടത്വാ ഫാ.പുന്നാപ്പാടം ഹാളിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടക്കും. അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ജോസ് ജെ.വെട്ടിയിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മാനേജർ ഫാ. മാത്യു ചൂരവടി അനുഗ്രഹപ്രഭാഷണവും, മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.വർഗീസ് മാത്യു മുഖ്യപ്രഭാഷണവും നിർവഹിക്കും. പ്രിൻസിപ്പൽ ഡോ.ജോച്ചൻ ജോസഫ് സന്ദേശം നൽകും.