photo

ചേർത്തല:സംസ്ഥാന സൗത്ത് സോൺ സബ് ജൂനിയർ വോളി ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ആലപ്പുഴ ജില്ലക്ക് കീരീടം.ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളായിരുന്നു ജില്ലാ സംഘത്തിൽ.6ന് പാലക്കാട് മണ്ണാർക്കാട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലും ഇതേ സംഘം തന്നെ ജില്ലക്കായി മാ​റ്റുരക്കും.ഹെഡ്മാസ്​റ്റർ ടി.എസ്.ബാബു, പ്രിൻസിപ്പൽ ബോബൻ എന്നിവരുടെ മികച്ച പിന്തുണയും കുട്ടികൾക്ക് കരുത്താകുന്നുണ്ടെന്ന് പരിശീലകൻ ടി.സി.ഗോപി പറഞ്ഞു.