അരൂർ: ഭാ​ര്യ​യു​ടെ കൈയുടെ ഞരമ്പ് മു​റി​ക്കാൻ ശ്രമിച്ചശേ​ഷം ഭർത്താവ് തൂ​ങ്ങി മ​രി​ച്ചു. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ചാ​ത്ത​നാ​ട്ട് വീട്ടിൽ ശ​ര​വ​ണ​ൻ (63) ആ​ണ് മ​രി​ച്ച​ത്. പരിക്കേറ്റ ഭാ​ര്യ വ​ള്ളി​ (57) രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചേയാണ് സം​ഭ​വം നാട്ടുകാർ അറിയുന്നത്. പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​യി എടുത്ത വാ​യ്പയുടെ തി​രി​ച്ച​ട​വ് മു​ട​ങ്ങിയതോ​ടെ ശ​ര​വ​ണ​ൻ വി​ഷ​മ​ത്തി​ലാ​യി​രു​ന്നെന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. രാ​ത്രി ഇ​രു​വ​രും ഒ​ന്നി​ച്ച് വീ​ടി​നോ​ട് ചേ​ർ​ന്ന ചാ​ർ​ത്തി​ൽ ഉ​റ​ങ്ങാ​ൻ കി​ട​ന്നു. ഈ ​സ​മ​യം ഭ​ർ​ത്താ​വ് ഒ​രു​മി​ച്ച് മ​രി​ക്കാം എ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ഭാ​ര്യ എ​തി​ർ​ത്തു. താ​ൻ മ​രി​ച്ചാ​ൽ സാ​മ്പ​ത്തി​ക ബാ​ദ്ധ്യ​ത ചു​മ​ലി​ലാ​കു​മെ​ന്ന് ഭ​ർ​ത്താ​വ് ഭാ​ര്യ​യോ​ട് പ​റ​ഞ്ഞ​തോ​ടെ ഇ​രു​വ​രും ഒ​ന്നി​ച്ചു മ​രി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ആദ്യം ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യു​ടെ കൈ​ഞ​ര​മ്പ് മു​റി​ച്ച​ശേ​ഷം ഇ​വ​രു​ടെ ക​ഴു​ത്തി​ൽ ഇ​യാ​ൾ ഞെ​ക്കി​പ്പി​ടി​ച്ചു. ശ്വാ​സം കി​ട്ടാ​തെ ഭാ​ര്യ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തോ​ടെ മ​രി​ച്ചെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ഭ​ർ​ത്താ​വ് തന്റെ കൈ​ഞ​ര​മ്പ് മു​റി​ച്ച ശേഷം തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഉണർന്ന ഭാ​ര്യ​ ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം കണ്ട് ഉച്ചത്തിൽ നിലവിളിക്കുകയും അയൽവാസികളെത്തിയപ്പോൾ വിവരം പറയുകയുമായിരുന്നു. തുറവൂർ താലൂക്കാശുപത്രിയിലെത്തിച്ച വീ​ട്ട​മ്മ​യുടെ ഞരമ്പ് മുറിഞ്ഞിരുന്നില്ല. അതിനാൽ പ്രാ​ഥ​മി​ക ശുശ്രൂഷ​ നൽകി വി​ട്ട​യ​ച്ചു. എറണാകുളത്തെ ഓട്ടോ ഡ്രൈവറായിരുന്നു ശരവണൻ. മൃതദേഹം പൊലീസ് സർജന്റെ മേൽനോട്ടത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്ക്കരിച്ചു. ശരവണൻ - വള്ളി ദമ്പതികൾക്ക് വിവാഹിതരായ രണ്ട് പെൺമക്കളുണ്ട്.