
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള 'ചെത്തുകാരന്റെ മകൻ' പരാമർശത്തിൽ കെ.സുധാകരനെ വിമർശിച്ച ഷാനിമോൾ ഉസ്മാൻ തിരുത്തലുമായി രംഗത്തെത്തി. സുധാകരനോട് ക്ഷമ ചോദിക്കുന്നെന്നും ഫോണിൽപ്പോലും ബന്ധപ്പെടാതെ പെട്ടെന്ന് പ്രതികരിച്ചത് തന്റെ പിഴവാണെന്നും ഷാനിമോൾ ഫേസ്ബുക്കിൽ കുറിച്ചു. മന്ത്രി ജു.സുധാകരൻ തന്നെയും ലതികാ സുഭാഷിനെയും, വിജയരാഘവൻ രമ്യാ ഹരിദാസ് എം.പിയെയും വ്യക്തിപരമായി അപമാനിച്ചത് മനസിൽ മായാതെ നിൽക്കുന്നുണ്ട്. കോൺഗ്രസിൽ നിന്ന് അത്തരത്തിൽ ആരും പ്രതികരിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു. തന്റെ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ ഏറെ പ്രോത്സാഹനം നൽകുകയും അരൂർ ഉപതിരഞ്ഞെടുപ്പിൽ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്‌ത സുധാകരനോട് മാപ്പു ചോദിക്കുന്നു.