ആലപ്പുഴ: എൽ.ഡി.എഫ് സംസ്ഥാന ജാഥ വിജയിപ്പിക്കുവാൻ സി.പി.ഐ. ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. 19 ന് അരൂർ, ചേർത്തല, മണ്ഡലങ്ങളിലും 20 ന് ആലപ്പുഴ, കുട്ടനാട്, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളിലും
21 ന് മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളിലുമാണ് ജാഥ എത്തിച്ചേരുന്നത്. 14 ന് ആർ.സുഗതൻ ദിനം ആചരിക്കുവാൻ തീരുമാനിച്ചു.യോഗത്തിൽ ആർ.സുരേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ,സംസ്ഥാന എക്‌സി അംഗം പി.പ്രസാദ് ,ജില്ലാ അസി. സെക്രട്ടറി പി.വി.സത്യനേശൻ എന്നിവർ സംസാരിച്ചു.