
ഹരിപ്പാട് : നാഷണൽ കോ-ഓർഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എൻജിനിയേഴ്സ് (എൻ.സി.സി.ഒ.ഇ.ഇ.ഇ) കരുവാറ്റ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു. കരുവാറ്റ കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിൽ നടന്ന പ്രതിഷേധ യോഗവും ധർണ്ണയും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അഡ്വ.എം.എം.അനസ് അലി ഉദ്ഘാടനം ചെയ്തു . കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹി വി.എൻ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മീഡിയാ കൺവീനർ പ്രബോധ് മുഖ്യപ്രഭാഷണം നടത്തി .യൂണിറ്റ് സെക്രട്ടറി ശിഹാബ് സ്വാഗതവും ജിബിൻ നന്ദിയും പറഞ്ഞു.