ആലപ്പുഴ: ഓരോ വർഷത്തെ സർവീസിനും നൽകിയിരുന്ന വെയിറ്റേജ് ഒഴിവാക്കിയ പതിനൊന്നാം ശബളക്കമ്മീഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്ന് കേരള എൻ.ജി.ഒ ഫ്രണ്ട് ജില്ലാ കമ്മിറ്റി സർക്കാരിനോട് അവശ്യപ്പെട്ടു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം മുരളി പര്യത്ത് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുനിൽ താമരശ്ശേരിയിൽ അദ്ധ്യക്ഷനായി. നിഷാദ് ബാബു, പി.അരുൺ, കെ.ബിജു, പി.സൈമൺ, എസ്.പ്രദീപ്, എസ്.അഭിലാഷ്, കെ.മനോജ്, ഡി.സേവ്യർ എന്നിവർ പ്രസംഗിച്ചു.