ആലപ്പുഴ: നഗരത്തിലെ കുടിവെള്ളക്ഷാമത്തിനും നിരന്തരമായ പൈപ്പ് പൊട്ടലിനും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നോർത്ത് ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വഴിച്ചേരി വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിൽ കുടം ഉടച്ച് പ്രതിഷേധിച്ചു. മുൻ എം.പി ഡോ.കെ.എസ്.മനോജ്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സിറിയക് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ ജി.മനോജ്‌ കുമാർ, ടി.വി.രാജൻ, ആർ.അംജത്കുമാർ, ആന്റണി ജോസഫ്, പി.രാജേന്ദ്രൻ, തുടങ്ങിയവർ നേതൃത്വം നൽകി.