കായംകുളം: കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മന്ത്രി സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തും. എ. എം ആരിഫ് എം.പി, യു. പ്രതിഭ എം.എൽ. എ ,നഗരസഭ ചെയർപേഴ്സൺ പി. ശശികല, വാർഡ് കൗൺസിലർ കെ. പുഷ്പദാസ്,പി.ടി.എ പ്രസിഡന്റ് ബിജുകുമാർ, പ്രിൻസിപ്പാൾ ജെ. സജി, ഹെഡ്മിസ്ട്രെസ് റഹ്മത്ത് നിസ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന സർക്കാരിന്റെ കിഫ്‌ബി ഫണ്ട്, എം.എൽ.എ യുടെ മണ്ഡല ആസ്തി വികസന ഫണ്ട്, നഗരസഭ ഫണ്ട് അടക്കം 8 കോടി രൂപ വിനിയോഗിച്ചുള്ള പദ്ധതികളാണ് ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു കൊണ്ടിരിക്കുന്നത്.