ആലപ്പുഴ: ദി ന്യൂ മോഡൽ കയർ മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് കോ - ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ഗോൾഡൻ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള സെമിനാർ ഇന്ന് നടക്കും. രാവിലെ 10.30ന് ജില്ലാ കോടതിക്ക് സമീപം മിറാജ് ബൈ ഹിമാലയയിൽ നടക്കുന്ന സെമിനാർ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ആഘോഷകമ്മിറ്റി ചെയർമാൻ ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷത വഹിക്കും. എഫ്.ഐ.സി.ഇ.എ മോഡറേറ്റർ ജോസ് പോൾ മാത്യു മോഡറേറ്ററാവും.