കറ്റാനം: ഓണാട്ടുകര സുഗന്ധ വ്യഞ്ജന കർഷക ഉത്പാദക കമ്പനിയുടെ നേതൃത്വത്തിൽ കറ്റാനത്ത് ആരംഭിച്ച കർഷക വിപണന സേവന കേന്ദ്രവും മൂല്യ വർദ്ധിത ഉത്പന്ന സംരംഭവും അഡ്വ. യു പ്രതിഭ എം.എൽ.എ ഉദ് ഘാടനം ചെയ്തു. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ദീപ അദ്ധ്യക്ഷത വഹിച്ചു. കർഷകർക്കാവശ്യമായ വിത്ത്‌, നടീൽ വസ്തുക്കൾ , വളം, കീടനാശിനികൾ, കാർഷിക യന്ത്രസേവനങ്ങൾഎന്നിവ ഈ കേന്ദ്രത്തിലൂടെ ലഭിക്കും. രജനി ജയദേവ്‌ . കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ പി മുരളീധരൻ ,കോശി അലക്സ്‌ ജി മധുസൂദനൻനായർ, എം.എസ് രാജീവ്‌, ജെസി ജോർജ്ജ്‌ തുടങ്ങിയവർ സംസാരിച്ചു.