s

തുറവൂർ: അയൽവാസിയായ യുവാവും സംഘവും മാരകായുധങ്ങളുമായി വൃദ്ധ ദമ്പതികളെ വീടുകയറി ആക്രമി ച്ചതായി പരാതി. തുറവൂർ പഞ്ചായത്ത് രണ്ടാം വാർഡ് മനക്കോടം കുന്നേൽ വീട്ടിൽ ജേക്കബ് ജോൺ (75) ഭാര്യ മാർഗരറ്റ് (73) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു പേരും മാത്രമുള്ള വീട്ടിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും നാട്ടുകാർ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ മാർഗരറ്റിന് ഹാർട്ട് അറ്റാക്ക് ഉണ്ടായി. ഇതേ തുടർന്നാണ് ഇരുവരേയും ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കുത്തിയതോട് പൊലീസ് പറഞ്ഞു.