തുറവൂർ: സംസ്ഥാന സർക്കാരിന്റെ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുത്തിയതോട് ടൗണിൽ ആരംഭിക്കുന്ന ജനകീയ ഹോട്ടൽ 8 ന് ഉച്ചയ്ക്ക് 12.30ന് പ്രവർത്തനം തുടങ്ങും.കോടംതുരുത്ത് 10-ാം വാർഡിലെ മാതൃ ശക്തി കുടുംബശ്രീ യൂണിറ്റിന്റെ മേൽനോട്ടത്തിലാണ് 20 രൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന ജനകീയ ഹോട്ടൽ ആരംഭിക്കുന്നത്.കോടംതുരുത്ത് പഞ്ചായത്ത് ബിനീഷ് ഇല്ലിക്കൽ ഉദ്ഘാടനം ചെയ്യും.