ആലപ്പുഴ : കെ.എസ്.ആർ.ടി.സിയിൽ പെൻഷൻ പരിഷ്‌കരണ ചർച്ചകൾ ആരംഭിക്കണമെന്ന് കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി.രാധാകൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം ജി.തങ്കമണി , എം.പി.പ്രസന്നൻ , കെ.എം.സിദ്ധാർത്ഥൻ എ.ബഷീർകുട്ടി , എം.അബൂബക്കർ,എസ്.പ്രേംകുമാർ ,ജി.ഗോപിമോഹനൻ , വി.വി.ഓംപ്രകാശ് ,പി.കെ.നാണപ്പൻ , കെ.റ്റി.മാത്യു , എം.പുഷ്പാംഗദൻ , എം.ജെ.സ്റ്റീഫൻ എന്നിവർ സംസാരിച്ചു