മാവേലിക്കര: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി.വി.കുഞ്ഞുരാമന്റെ 150ാം ജന്മവാർഷികം എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയനിലെ തെക്കേക്കര മേഖലാകമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആചരിക്കും. വൈകിട്ട് 4ന് പല്ലാരിമംഗലം കിഴക്ക് എസ്.എൻ.ഡി.പി ശാഖ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. തെക്കേക്കര മേഖല കൺവീനർ ഡി.വിജയൻ അദ്ധ്യക്ഷനാകും. യൂണിയൻ ജോയിന്റ് കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര നിർദ്ധന രോഗികൾക്കുളള ചികിൽസാ ധനസഹായവും രാജൻ ഡ്രീംസ് മുതിർന്ന അംഗങ്ങൾക്കുളള പെൻഷനും വിതരണം ചെയ്യും.