അരൂർ: എഴുപുന്ന ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുലിയന്നൂർ അനിയൻ നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലായിരുന്നു കൊടിയേറ്റ് . പ്രസിദ്ധമായ കരക്കാരുടെ അഹസ് 9 നും 10 ന് വലിയ വിളക്ക് തിരുവുത്സവവും നടക്കും. 11 ന് ആറാട്ടോടെ ഉത്സവം സമാപിക്കും .